കോട്ടയം: എന്റോൾമെന്റ് കഴിഞ്ഞ് മൂന്നുവര്‍ഷം പൂര്‍ത്തിയായി സംസ്ഥാനത്ത് പ്രാക്ടീസ് ചെയ്യുന്ന എല്ലാ ജൂനിയര്‍ അഭിഭാഷകര്‍ക്കും നിബന്ധനകള്‍ വെക്കാതെ പ്രതിമാസം 10,000 രൂപ സ്റ്റൈപ്പന്‍ഡ് അനുവദിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി എംപി ആവശ്യപ്പെട്ടു.
കേരള ലോയേഴ്സ് കോണ്‍ഗ്രസ് സംഘടിപ്പിച്ച യുവ അഭിഭാഷക സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ജോസഫ് ജോണ്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജസ്റ്റിന് ജേക്കബ്, പി. കെ. ലാല്‍, ജിമ്മി ജോര്‍ജ്, മോര്‍ണി കുര്യാക്കോസ്, അബേഷ് അലോഷ്യസ്, ജേക്കബ് ഷൈന്‍, ടോബിയാസ് ടി. മാത്യു, ജയ്മോന് ജോസ്, അലക്സ് തോമസ്, ജോമോന് തോമസ്, അരുണ്‍ വടക്കന്‍, ടോം കെ ജോസ്, അലോഷ്യസ് മഠത്തിനകം, റെനില്‍ രാജു, ഗില്ലറ്റ് ഈനാസ് , ആഗനറ്റ് ജെറാർഡ്, ഡോണ അഗസ്റ്റിന്, എലിസബത്ത് ജോര്‍ജ്, ഇമ്മാനുവേല്‍ സിറിയക്, ജെനി അഗസ്റ്റിന്, റിച്ചു റോയിസ്, അജിത് ഇമ്മാനുവേല്‍, റോണി ജോസഫ്, ക്രിസ്റ്റി വര്‍ഗീസ്, അഖില്‍ ജയന്, നൗഫല്‍ റഷീദ്, അലന് ജോര്‍ജ്, സ്റ്റീഫന്‍ ബാബുഎന്നിവര്‍ പ്രസംഗിച്ചു.